Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടേയ്സ്റ്റി ടീയുടെ പുതിയ ശാഖ ഉമ്മുല്‍ സനീം വുഖൂദ് പെട്രോള്‍ സ്റ്റേഷനടുത്ത് പ്രവര്‍ത്തനമാരംഭിച്ചു


സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഖത്തറില്‍ അങ്ങോളമിങ്ങോളം ഭക്ഷണ പ്രിയര്‍ക്ക് രുചി പകരുന്ന ടെയ്സ്റ്റി ടീ യുടെ പുതിയ റെസ്റ്റോറന്റ് ഉമ്മുല്‍ സനീം വുഖൂദ് പെട്രോള്‍ സ്റ്റേഷനടുത്തു പ്രവര്‍ത്തനമാരംഭിച്ചു. സ്‌പോണ്‍സര്‍ ഖലീഫ ഷംലാനും, മാനേജിങ്ങ് ഡയറക്ടര്‍ അഷ്റഫ് അമ്മാങ്ങാണ്ടിയും ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു.
കഫ്റ്റീരിയ റെസ്റ്റോറന്റ് മേഖലയില്‍ കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള ടെയ്സ്റ്റി ടീ കൂടുതല്‍ പുതുമകളാണ് ഒരുക്കി വെച്ചിരിക്കുന്നത്.

ഇന്ത്യന്‍, ചൈനീസ്, അറബിക് വിഭവങ്ങള്‍ കൂടാതെ ചിക്കന്‍, ഫിഷ് ബാര്‍ബിക്യുകള്‍, ഷവര്‍മ, ദം ബിരിയാണി ഒപ്പം സ്‌നാക്‌സുകളും, ജൂസുകളും, ഐസ് ക്രീം, ഫാലൂദ, മോജിറ്റോ ജൂസുകളും ലഭ്യമാണ്. ഫാമിലി ഡയനിങ്ങ് ഏരിയയും, വിശാലമായ പാര്‍ക്കിങ്ങും അന്‍പത് പേര്‍ക്കിരിക്കാവുന്ന പാര്‍ട്ടി ഹാളും പുതിയ ടെയ്സ്റ്റീ ടീ റെസ്റ്റോറന്റിന്റെ പ്രത്യേകതയാണെന്ന് മാനേജമെന്റ് പറഞ്ഞു.

Related Articles

Back to top button