Breaking NewsUncategorized
രക്ഷിതാക്കള്‍ റോള്‍ മോഡലുകളായാണ് കുട്ടികളെ വളര്‍ത്തേണ്ടത് : ഗോപിനാഥ് മുതുകാട്
ദോഹ. സത്യ സന്ധത, ദയ , കാരുണ്യം, ആര്‍ദ്രത തുടങ്ങിയ മഹദ് ഗുണങ്ങള്‍ കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നാണ് പഠിക്കേണ്ടതെന്നും രക്ഷിതാക്കള്‍ റോള്‍ മോഡലുകളായാല്‍ കുട്ടികളില്‍ വലിയ മാറ്റമുണ്ടാകുമെന്നും ഗോപിനാഥ് മുതുകാട് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള്‍ നന്മയുള്ളവരാണ്. ആ നന്മകളെ നശിപ്പിക്കുന്ന ഗാര്‍ഹികാന്തരീക്ഷം ഇല്ലാതാക്കുവാന്‍ രക്ഷിതാക്കള്‍ ജാഗ്രത കാണിക്കണം.
സോഷ്യല്‍ മീഡിയകളും ടെക്‌നോളജിയും പ്രചാരം നേടുന്ന കാലത്ത് വീടകങ്ങളിലെ തുറന്ന സംസാരങ്ങളും ഇടപെടലുകളും ഏറെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.