ഖത്തര്‍ പ്രവാസി മലയാളി സതീഷ് കാക്കരാത്തിന് അംബേദ്ക്കര്‍ പുരസ്കാരം

ദോഹ. ഖത്തര്‍ പ്രവാസി മലയാളിയായ എഴുത്തുകാരന് സതീഷ് കാക്കരാത്തിന് അംബേദ്കര്‍ പുരസ്കാരം. ഡിസം.10ന് ഡല്‍ഹി പഞ്ചശീല്‍ ആശ്രമത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
‘കരുതിവച്ചതും കടം പറഞ്ഞതും’ (കവിതകള്‍),
‘താഴ്’വരയിലെ കാറ്റ്’, ‘പാതയോരത്തെ ചിലര്‍’
(കഥകള്‍) എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെന്ന പോലെ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സതീഷ് സജീവമാണ്. അക്ഷരജാലകം ബുക്സ് & പബ്ലക്കേഷന്‍സ് വൈസ് പ്രസിഡണ്ടാണ്.
പട്ടാമ്പിയ്ക്കടുത്ത് ഞാങ്ങാട്ടിരി സ്വദേശിയായ സതീഷ് മൂന്നുവര്‍ഷം നാട്ടില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷം 1993ല്‍ ആണ് യു.എ.ഇയിലെത്തിയത്.
1994ല്‍ അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജൂനിയര്‍ അക്കൌണ്ടന്റായി. 1999 മുതല്‍ ലുലുവിന്റെ ഖത്തര്‍ റീജ്യണല്‍ ഫിനാന്‍സ് മാനേജരാണ്.
പരേതനായ കാക്കരാത്ത് ശ്രീനിവാസന്റേയും, സൗഗന്ധിയുടേയും മകനാണ്. ഭാര്യ: സിന്ധു നേരത്തെ ഖത്തറില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായിരുന്നു. ഏകമകള്‍ : അഞ്ജന ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥിനിയാണ്.