Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മലയാളി ബാലിക ഐസ മെഹരീഷിന്റെ മരണം ഖത്തറിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സിദ്‌റ ആശുപത്രിയില്‍ ഇന്നലെ രാവിലെ മരണത്തിന് കീഴടങ്ങിയ മലയാളി ബാലിക ഐസ മെഹരീഷിന്റെ മരണം ഖത്തറിലെ മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി . കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നെങ്കിലും ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. മരണം സ്ഥിരീകരിച്ചതുമുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അനുശോചനങ്ങളുടേയും പ്രാര്‍ഥനകളുടേയും ആശ്വാസിപ്പിക്കല്‍ സന്ദേശങ്ങളുടേയും ഒഴുക്കായിരുന്നു.

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ അപകടത്തില്‍ പെട്ടാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ജീവനക്കാരനായ ആരിഫ്് അഹമ്മദിന്റേയും മാജിദയുടേയും ഏക മകളാണ് . ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിദ്യാര്‍ഥിനിയായിരുന്നു.
പൊന്നാനി സ്വദേശിയായ ആരിഫ് സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമാണ് .

കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നലെ രാത്രിയോടെ ആ പിഞ്ചുബാലികയെ അബൂ ഹമൂര്‍ ഖബര്‍സ്ഥാന്‍ ഏറ്റെടുത്തപ്പോള്‍ രക്ഷിതാക്കളും സഹപ്രവര്‍ത്തകരുമൊക്കെ വികാരങ്ങള്‍ നിയന്ത്രിക്കുവാന്‍ പ്രയാസപ്പെട്ടു.

Related Articles

Back to top button