Breaking NewsUncategorized
ഖത്തര്‍ അമീറും യുഎന്‍ സെക്രട്ടറി ജനറലും കൂടിക്കാഴ്ച നടത്തി

ദോഹ. ദോഹ ഫോറം 2023ന്റെ ഭാഗമായി ഞായറാഴ്ച ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ വെച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി . പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി സംഭവവികാസങ്ങള്‍, വിശിഷ്യ മിഡില്‍ ഈസ്റ്റ് മേഖലയിലെ സാഹചര്യം, ഗാസയിലെയും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലെയും സംഭവവികാസങ്ങളും അവര്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.