Uncategorized
അബ്ദുല്‍ അസീസ് വടക്കുംപാലക്ക് തൃത്താല ഹൈസ്‌കൂള്‍ 1987 ബാച്ച്‌മേറ്റ് കൂട്ടായ്മ ‘ചങ്ങാതിക്കൂട്ടം ‘ യാത്രയയപ്പ് നല്‍കി

ദോഹ. നീണ്ട 37 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ചു പോകുന്ന തൃത്താല സ്വദേശി അബ്ദുല്‍ അസീസ് വടക്കുംപാലക്ക് തൃത്താല ഹൈസ്‌കൂള്‍ 1982 ബാച്ച്‌മേറ്റ് കൂട്ടായ്മ ‘ചങ്ങാതിക്കൂട്ടം ‘ യാത്രയയപ്പ് നല്‍കി.സൂക്ക് വാഖിഫിലെ മറിയം ബ്രദേര്‍ഴ്‌സ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍, അക്കോണ്‍ പ്രിന്റിങ് പ്രസ്സ് ഡയറക്ടര്‍മാരായ മൊയ്തീന്‍കുട്ടി ജലീല്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുബ്രഹ്‌മണ്യന്‍ , റസാഖ് പൂളകത്ത് , ഉമ്മര്‍ പി വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .ജപ്പാന്‍ എംബസി യില്‍ നിന്നാണ് അബ്ദുല്‍ അസീസ് ജോലിയില്‍ നിന്നും വിരമിക്കുന്നത്