Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍, അബ്ദുല്‍ വാഹദ് പ്രസിഡണ്ട്, ഉമര്‍ കളത്തിങ്ങല്‍ ജനറല്‍ സെക്രട്ടറി

ദോഹ.പുതിയ പ്രവര്‍ത്തന കാലയലവിളേക്കുള്ള കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ടായി അബ്ദുല്‍ വാഹദ് തെരഞ്ഞെടുക്കപ്പെട്ടു. ഉമര്‍ കളത്തിങ്ങലിനെ ജനറല്‍ സെക്രട്ടറി ആയും നസീം മേപ്പാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു.

കജന്‍ ജോണ്‍സന്‍, ഷജീര്‍ എം എ, നാദിയ സാഹിര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ജ്യോതിനാദ്, സിമി അക്ബര്‍, ഫഹദ് ഇ.കെ, സലീം എന്‍.പി, എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സുബൈര്‍ സി.പി, കദീജാബി നൌഷാദ്, മര്‍സൂഖ്, ഷംസീര്‍ ഹസ്സന്‍, നിഷാദ് ഇബ്രാഹിം എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും ഹരിദാസിനെ വളണ്ടിയര്‍ ക്യാപ്റ്റനായും തെരഞ്ഞെടുത്തു. നൗഷാദ് ഒളിയത്ത്, നിഹാസ് എറിയാട്, മന്‍സൂര്‍ പി.എം, ഷറിന്‍ മുഹമ്മദ്, അലി ഹസ്സന്‍, ഹാരിസ് കെ, മുഹമ്മദ് ഷാക്കിര്‍ എന്നിവരാണ് ജില്ല കമ്മറ്റിയംഗങ്ങള്‍.

ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാല്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. അബ്ദുല്‍ വാഹദ്, നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button