Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

2023 ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്


അമാനുല്ല വടക്കാങ്ങര

ദോഹ: 2023 ലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ആഗോള ട്രാവല്‍ ഇന്‍ഡസ്ട്രിയിലെ പ്രമുഖ ഡാറ്റാ പ്ലാറ്റ്ഫോമായ ഒഎജി തയ്യാറാക്കിയ 2023 ലെ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഖത്തറിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 28,668,040 സീറ്റുകളുമായി ഒമ്പതാം സ്ഥാനത്തെത്തിയത്.

ഒഎജി വിശകലനമനുസരിച്ച്, ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടിക അന്താരാഷ്ട്ര എയര്‍ലൈന്‍ ശേഷിയെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്.

56,504,042 സീറ്റുകളുള്ള ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ലണ്ടന്‍ ഹീത്രൂ എയര്‍പോര്‍ട്ട്, ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ട്, പാരീസ് ചാള്‍സ് ഡി ഗല്ലെ എയര്‍പോര്‍ട്ട്, സിംഗപ്പൂര്‍ ചാംഗി എയര്‍പോര്‍ട്ട് എന്നിവയും പട്ടികയുടെ മുന്നിലുണ്ട്.

Related Articles

Back to top button