നീതി, സ്ത്രീ പക്ഷ ചിന്തകള്‍ ടേബിള്‍ ടോക്ക്
ദോഹ: അവകാശങ്ങളെ കുറിച്ച ബോധമുള്ളവരായി അധികാര രാഷ്ട്രീയത്തില്‍ സജീവ പങ്കാളികളാകാന്‍ സ്ത്രീകള്‍ കൂടുതല്‍ മുന്നോട്ട് വരണമെന്ന് നീതി, സ്ത്രീ പക്ഷ ചിന്തകള്‍ എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് ആവശ്യപ്പെട്ടു. പ്രബുദ്ധ കേരളത്തില്‍ അടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള നീതി നിഷേധവും അക്രമ സംഭവങ്ങളും തുടര്‍ക്കഥകള്‍ ആവുകയാണ്. ഇത്തരം കേസുകളില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിയണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന ടേബിള്‍ ടോക്ക് കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി അംഗം സജ്‌ന സാക്കി വിഷയമവതിപ്പിച്ചു. കേരള വിമണ്‍ ഇനിഷിയേറ്റീവ് ഖത്തര്‍ പ്രസിഡണ്ട് ബിനി, വിമന്‍ ഇന്ത്യ വൈസ് പ്രസിഡണ്ട് ഷംല സിദ്ദീഖ്, കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍, സംസ്ഥാന സമിതി അംഗം സന നസീം, സഹല, ഖദീജാബീ നൗഷാദ്, ശരണ്യ തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് അനീസ് റഹ്‌മാന്‍ മാള മോഡറേറ്റര്‍ ആയിരുന്നു. കൊല്ലം ജില്ലാ കമ്മിറ്റിയംഗം ഖദീജ പൂക്കുഞ്ഞ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് നജീം സമാപന പ്രസംഗവും നിര്‍വ്വഹിച്ചു.