Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍ മഞ്ഞപ്പട രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. പ്രവാസ ലോകത്തെ കേരള ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട ദോഹയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രവാസികള്‍ക്കിടയില്‍ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബോധവത്കരണത്തിന്റെ തുടര്‍ച്ചയായാണ് നാലാമത് രക്തദാന ക്യാമ്പ് ഖത്തര്‍ മഞ്ഞപ്പട സംഘടിപ്പിച്ചത്. ലോക കേരള സഭ മെമ്പറും ഐസിബിഎഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ 150 ല്‍ പരം ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി.

കൂടാതെ, ഏഷ്യന്‍ കപ്പിനായി ഖത്തറിലെത്തുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ആവേശമേകുവാനായി പുറത്തിറക്കിയ ഫാന്‍ ജേഴ്‌സിയുടെ വിതരണവും നടന്നു.

ഖത്തര്‍ ലോകകപ്പ് വേളയില്‍ നിറസാന്നിധ്യമായിരുന്ന മഞ്ഞപ്പട ഇത്തവണ ഏഷ്യ കപ്പ് വേളയിലും സജീവമായി തന്നെ വേദികളില്‍ ഉണ്ടാവും.

Related Articles

Back to top button