Uncategorized

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഖത്തര്‍ 2023 2025 വരെ കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്തു

ദോഹ.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഖത്തര്‍ 2023 2025 വരെ കാലയളവിലേക്കുള്ള മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം ചെയ്തു
600 രൂപയാണ് മെമ്പര്‍ഷിപ്പ് ഫീസ്. അപേക്ഷ ഫോറവും ഫീസും കെപിസിസി യിലുള്ള ഒ.ഐ.സി.സി ഓഫീസില്‍ സ്വീകരിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെയും ഒ.ഐ.സി.സി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ളയുടെയും ഒപ്പോടുകൂടിയ മെമ്പര്‍ഷിപ്പ് കാര്‍ഡാണ് ഇഷ്യു ചെയ്യുന്നത്.

14 ജില്ലകളില്‍ നിന്നുമുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെമ്പര്‍ഷിപ്പിനായി അപേക്ഷ നല്‍കിയതായും ഇവരുടെ മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ജില്ലാ പ്രസിഡണ്ടുമാര്‍ ഏറ്റുവാങ്ങിയതായും ഖത്തര്‍ നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ ഏറാമല അറിയിച്ചു.

കൂടുതല്‍ പേര്‍ മെമ്പര്‍ഷിപ്പിനായി ആഗ്രഹം അറിയിച്ചതിനാല്‍ മെമ്പര്‍ഷിപ്പ് എടുക്കാനുള്ള അവസാന തീയതി ജനവരി 31 2024 വരെ നീട്ടിത്തരണമെന്ന് കെപിസിസി യോട് ആവശ്യപ്പെട്ടതായി ജന സെക്രട്ടറി മനോജ് കൂടല്‍ പറഞ്ഞു.

മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണം പൂര്‍ത്തിയായ ശേഷം ജനാധിപത്യ രീതിയില്‍ 2024 – 2025 ലേക്കുളള പുതിയ നാഷണല്‍ കമ്മിറ്റിയെ തിരഞ്ഞെടുക്കാന്‍ വേണ്ടി ഒ.ഐ.സി.സി യോടും കെപിസിസി യോടും ആവശ്യപ്പെടും.
മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വന്‍ വിജയമാക്കിയ എല്ലാ ജില്ലാ കമ്മിറ്റികള്‍ക്കും നന്ദി അറിയിക്കുന്നതായി മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റ് ചെയ്ത ജനറല്‍ സിക്രട്ടറി സിറാജ് പാലൂര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!