ലുസൈല്‍ ഏരിയയില്‍ ഓഫീസ് സ്‌പേസിന് ഡിമാന്‍ഡ് കൂടുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ : ലുസൈല്‍ ഏരിയയില്‍ ഓഫീസ് സ്‌പേസിന് ഡിമാന്‍ഡ് കൂടുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ വളര്‍ന്നുവരുന്നതും ഊര്‍ജ്ജസ്വലവുമായ നഗരമായ ലുസൈല്‍ വിനോദസഞ്ചാരത്തിന് മാത്രമല്ല, രാജ്യത്തിന്റെ പ്രധാന ബിസിനസ്സ് ഹബ്ബായും ആകര്‍ഷകമായ ഒരു ഉറവിടമായി തുടരുന്നുവെന്നാണ് റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്ഫോമായ ഹപോണ്ടോയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഫിഫ ലോകകപ്പ് 2022 മത്സരങ്ങള്‍ക്ക് ഫൈനല്‍ ഉള്‍പ്പെടെ ആതിഥേയത്വം വഹിച്ച നഗരം, മേഖലയിലെ അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സുകള്‍ക്കും ഓഫീസുകള്‍ക്കുമുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിലാണ്.
ലുസൈലില്‍ ഒരു ചതുരശ്ര മീറ്ററിനുള്ള ഏറ്റവും ഉയര്‍ന്ന ശരാശരി വില്‍പ്പന 105 റിയാലാണ്. ചതുരശ്ര മീറ്ററിന് 97 റിയാല്‍ നിരക്കില്‍ വെസ്റ്റ് ബേ ് തൊട്ടുപിന്നാലെയുമാണ് എന്ന് റിപ്പോര്‍ട്ട് പറയുന്നു. അല്‍ സദ്ദ്, അല്‍ മുന്‍താസ, നജ്മ, അല്‍ ഹിലാല്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ഓഫീസ് വാടക ചതുരശ്ര മീറ്ററിന് യഥാക്രമം 67 റിയാലിനും 80 റിയാലിനും ഇടയിലാണ്.