Uncategorized
2024 ലെ പബ്‌ളിക് ഹോളിഡേകള്‍ അറിയാം

ദോഹ. 2024 പിറന്നതോടെ പ്രവര്‍ത്തന കലണ്ടറും ഈവന്റ് കലണ്ടറുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. ഇതനുസരിച്ച് 2024 ലെ പ്രധാന പൊതു അവധി ദിനങ്ങള്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഡേ, ഈദുല്‍ ഫിത്വര്‍, ഈദുല്‍ അദ്ഹ, നാഷണല്‍ ഡേ എന്നിവയാണ്.
ഫെബ്രുവരി 13 ന് ചൊവ്വാഴ്ചയാണ് ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ. ഈദുല്‍ ഫിത്വര്‍ ശവ്വാല്‍ മാസം കാണുന്നതിനനുസരിച്ച് മാറാമെങ്കിലും ഏപ്രില്‍ 10- 12 ദിവസങ്ങളിലാകാനാണ് സാധ്യത. ഈദുല്‍ അദ്ഹ അവധി ജൂണ്‍ 16 നും 20 നും ഇടയിലുമായേക്കും.
ഡിസംബര്‍ 18 ബുധനാഴ്ചയാകും ഈ വര്‍ഷത്തെ നാഷണല്‍ ഡേ അവധി