ഖത്തറില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിലെ എക്കാലത്തെയും മികച്ച പ്രകടനം ലക്ഷ്യം വെച്ച് നിശ്ചയദാര്‍ഢ്യത്തോടെ ഫലസ്തീന്‍ ടീം ദോഹയില്‍
ദോഹ: ഖത്തറില്‍ നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിലെ എക്കാലത്തെയും മികച്ച പ്രകടനം ലക്ഷ്യം വെച്ച് നിശ്ചയദാര്‍ഢ്യത്തോടെ ഫലസ്തീന്‍ ടീം ദോഹയിലെത്തി.
ഗാസയില്‍ തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആഹ്ലാദം പകരാന്‍ വരാനിരിക്കുന്ന ഏഷ്യന്‍ കപ്പില്‍ തിളങ്ങാന്‍ തീരുമാനിച്ചാണ് ഫലസ്തീന്‍ ടീം ദോഹയിലെത്തിയത്
2015-ല്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് കോച്ച് ദബൂബിന്റെ ടീം മാറ്റുരക്കുന്നത്. ഫലസ്തീന്‍ ടീം ഗ്രൂപ്പ് സിയില്‍ ഇറാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഹോങ്കോങ്ങ് എന്നിവയെ നേരിടും. മൂന്ന് തവണ ജേതാക്കളായ ഇറാനുമായി ജനുവരി 14 ന് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലാണഅ അവരുടെ ആദ്യ മത്സരം.
ടൂര്‍ണമെന്റില്‍ അവരുടെ മുന്‍ പ്രകടനങ്ങളില്‍ വിജയ പാരമ്പര്യമില്ലെങ്കിലും ഇത്തരം ചരിത്രം രചിച്ച് ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെങ്കിലുമെത്തുക എന്നതാണ് പലസ്തീന്‍ ടീം ലക്ഷ്യം വെക്കുന്നത്.
ഇറാനുമായ മല്‍സര ശേഷം ജനുവരി 18 ന് യുഎഇയുമായും ജനുവരി 23 ന് ഹോങ്കോങ്ങുമായുമാണ് ഫലസ്തീന്‍ ടീം കളിക്കുക.