Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പിബിജി ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലാമത് കോണ്‍വൊക്കേഷണ്‍ ഇന്ന്

ദോഹ. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്റെ കീഴിലുള്ള കോട്ടക്കലിലെ പിബിജി ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാലാമത് കോണ്‍വൊക്കേഷണ്‍ പ്രോഗ്രാം ഇന്ന് നടക്കും. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 100 ഉദ്യോഗാര്‍ത്ഥികളില്‍ നാട്ടിലുള്ള 58 ആളുകള്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളില്‍ നിന്നും കോഴ്‌സു സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കും.

2022 മാര്‍ച്ച് 7 നു 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന വലിയ വിഷനോടെ തുടങ്ങിയ തുടങ്ങിയ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഇതിനകം 300 ഓളം പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കുകയും 100 ലധികം പേര്‍ക്കും വിവിധ ജിസിസി രാജ്യങ്ങളില്‍ ജോലി ലഭിക്കുകയും ചെയ്തത് കുറഞ്ഞ സമയപരിധിയിലെ വലിയ നേട്ടങ്ങളിലൊന്നാണ്. ഫിനിഷിംഗ് സ്‌കൂള്‍ മോഡലില്‍ തുടങ്ങിയ സംരംഭം ഇന്നു വിദേശത്തേക്കു ജോലി നോക്കുന്നവരുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തൊഴില്‍ദാതാക്കള്‍ നേരിട്ടെത്തിയും ഇന്റര്‍വ്യൂവും സെലക്ഷനും മറ്റുമെല്ലാം നടക്കുന്നുണ്ട്.
വളരെ പരിമിതമായ സൗകര്യങ്ങളില്‍ തുടങ്ങിയ സ്ഥാപനം ഇന്നു വിശാലമായ രീതിയില്‍ വിപുലീകരണം നടന്നതിന്റെ ഉല്‍ഘാടനവും പ്രിയപ്പെട്ട തങ്ങള്‍ നിര്‍വ്വഹിക്കും.
കോഴ്‌സുകളെക്കുറിച്ചും മറ്റുമറിയാന്‍ +91 97461 93211 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button