Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ടെസ് ല കാറുകള്‍ ഖത്തറിലെത്തി, പോപ്പ്അപ്പ് സ്റ്റോര്‍ ഇന്ന് തുറക്കും

ദോഹ: ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഇലക്ട്രിക് കാറുകളായ ടെസ് ല 3, വൈ, എക്സ്, എസ് എന്നിവ ഖത്തറിലെത്തി.

കാറിനായുള്ള ബുക്കിംഗ് അവരുടെ വെബ്സൈറ്റ് വഴി ആരംഭിച്ചു, യുഎഇക്കും ജോര്‍ദാനും ശേഷം ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഇവി ബ്രാന്‍ഡുകളിലൊന്നിന്റെ സാന്നിധ്യമുള്ള മേഖലയിലെ മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍.

മോഡലുകള്‍ കാണാനും കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്ന ഒരു പോപ്പ്അപ്പ് സ്റ്റോര്‍ ഇന്ന് ദോഹ ഫെസ്റ്റിവല്‍ സിറ്റിയില്‍ തുറക്കും. ഒരു എക്സ്‌ക്ലൂസീവ് ഷോറൂം ഉടന്‍ സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2024 ക്യു 1-ല്‍ ഡെലിവറി ആരംഭിക്കും, അപ്പോഴേക്കും സേവന കേന്ദ്രം തയ്യാറാകും.

Related Articles

Back to top button