2024-2030 ലെ മൂന്നാം ദേശീയ വികസന തന്ത്രത്തിന് ഖത്തര്‍ കാബിനറ്റിന്റെ അംഗീകാരം

ദോഹ: 2024-2030 ലെ മൂന്നാം ദേശീയ വികസന തന്ത്രത്തിന് ഖത്തര്‍ കാബിനറ്റിന്റെ അംഗീകാരം. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലെ അവസാന ഘട്ടമായ മൂന്നാം ദേശീയ വികസന തന്ത്രത്തിന് അംഗീകാരം നല്‍കിയത്.
സുസ്ഥിര വികസനം കൈവരിക്കാനും വരും തലമുറകള്‍ക്ക് മാന്യമായ ജീവിതത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാനും കഴിവുള്ള ഒരു വികസിത രാജ്യമായി ഖത്തറിനെ മാറ്റാന്‍ ലക്ഷ്യമിടുന്ന ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാതയിലെ അവസാന ഘട്ടമാണ് പദ്ധതി. മാനുഷികവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ വികസനം ഉള്‍പ്പെടുന്ന നാല് അടിസ്ഥാന തൂണുകള്‍ പദ്ധതി അനാവരണം ചെയ്യുന്നു.