Breaking NewsUncategorized
അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍
ദോഹ: അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനത്തിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഖത്തര്‍ ഫൗണ്ടേഷന്‍ രംഗത്ത്.
നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍ക്കും കുടുംബങ്ങള്‍ക്കും ഒത്തുചേരാനുള്ള അവസരമൊരുക്കി ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും ജനുവരി 24നാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച്, വിദ്യാഭ്യാസം എല്ലാവരുടെയും ഉത്തരവാദിത്തമാണ്’ എന്ന പ്രമേയത്തിന് കീഴിലാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ദിനാചരണം നടക്കുന്നത്.
ജനുവരി 24 ന് ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍, വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഇന്ററാക്ടീവ് എക്സിബിഷന്‍,വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സംവാദം തുടങ്ങിയ നടക്കും.