Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഫോക്കസ് ദോഹ ഡിവിഷന്‍ 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന് കീഴിലുള്ള ഫോക്കസ് ദോഹ ഡിവിഷന് 2024-25 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒമ്പത് സെക്രട്ടേറിയേറ്റ് അംഗങ്ങളും ആറ് എക്‌സിക്യൂട്ടീവ് ഭാരവാഹികളുമടക്കം പതിനഞ്ചംഗ കമ്മറ്റിയാണ് നിലവില്‍ വന്നത്. ഡിവിഷണല്‍ ഡയറക്ടറായി ഹസീബ് ഹംസ, ഡിവിഷണല്‍ ഓപറേഷന്‍ മാനേജരായി മുബാറക്ക് ഹസ്സന്‍, ഡിവിഷണല്‍ ഫിനാന്‍സ് മാനേജരായി സര്‍ഫറാസ് മര്യാടത്ത് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികളായി മിറാസ് പുളിക്കയത്ത് (ഡെപ്യൂട്ടി ഡയറക്ടര്‍), ഫവാസ് മുഹമ്മദ് (അഡ്മിന്‍ മാനേജര്‍), ആസിഫ് വി മുഹമ്മദ് (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), അന്‍വര്‍ സാദിഖ് (എച്ച് ആര്‍ മാനേജര്‍), നാസിഫ് മില്ലത്ത് (മാര്‍ക്കറ്റിംഗ് മാനേജര്‍), മുഹമ്മദ് ജാസ്സിം (ഇവന്റ് മാനേജര്‍) എന്നിവര്‍ സെക്രട്ടേറിയേറ്റ് അംഗങ്ങളായും മുഹമ്മദ് ഫാദില്‍, മിറാജുദ്ദീന്‍, ഉബൈദ്, അബൂബക്കര്‍ സിദ്ദീഖ്, നസീര്‍, റാഷില്‍ പി വി എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും ഹമദ് ബിന്‍ സിദ്ദീഖ്, ഷംവില്‍ ഏലംകുഴി, മിറാസ് പുളിക്കയത്ത്, എന്നിവര്‍ റീജ്യണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

തുമാമ ഫോക്കസ് വില്ലയില്‍ വെച്ച് നടന്ന ഇലക്ഷന്‍ ഫോക്കസ് കേന്ദ്ര കമ്മറ്റി ഭാരവാഹികളായ നാസര്‍ ടി പി, ശനീജ് എടത്തനാട്ടുക്കര എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു.

Related Articles

Back to top button