ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹം ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അങ്കണത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാസാംസ്‌കാരിക പരിപാടികളും നടന്നു .

ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ആഘോഷങ്ങളില്‍ 500-ലധികം ഇന്ത്യക്കാരും ഇന്ത്യയുടെ സുഹൃത്തുക്കളും പങ്കുചേര്‍ന്നതായി വെള്ളിയാഴ്ച രാവിലെ നടന്ന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളും വൈവിധ്യമാര്‍ന്ന പരിപാടികളോടെ റിപബ്‌ളിക് ദിനമാഘോഷിച്ചു.