Uncategorized
പാസ് ഖത്തര്‍ ഫാമിലി മീറ്റ് ഫെബ്രുവരിയില്‍

ദോഹ:ഖത്തറില്‍ താമസിക്കുന്ന പൂനൂര്‍ പ്രദേശത്തുകാരുടെ സ്‌നേഹ സൗഹാര്‍ദ്ദ കൂട്ടായ്മയായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സെര്‍വിസ്സ്) അതിന്റെ പതിനാറാം വാര്‍ഷികത്തോട് അനുബന്ധിച്ചു ഫാമിലി മീറ്റ് ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്നു .
സംഗമത്തില്‍ കുട്ടികളുടെ കായികപരിപാടികളും അനുമോദനവും നടക്കും. പൂനൂര്‍ പ്രദേശത്തുകാരായ ദോഹയിലുള്ളവര്‍ കുടുംബ സംഗമത്തില്‍ പങ്കെടുക്കണമെന്നും വിവരങ്ങള്‍ക്ക് 66094991,33105963,55748979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.