Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഒ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി അംഗ്വത്വ കാര്‍ഡ് വിതരണം

ദോഹ. ഒ ഐ സി സി ഗ്‌ളോബല്‍ കമ്മിറ്റിയും കെ പി സി സിയും സംയുക്തമായി ഏര്‍പ്പെടുത്തിയ മെംബര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സംഘടനയില്‍ എറണാകുളം ജില്ലയില്‍ നിന്ന് അംഗളായവര്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു.
ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഗ്‌ളോബല്‍ കമ്മിറ്റിയംഗവും, മുന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ജോണ്‍ഗില്‍ബര്‍ട്ട് ആദ്യ അംഗത്വ കാര്‍ഡ് ജില്ലാകമ്മിറ്റി പ്രസിഡണ്ട് ഷഹീന്‍ മജീദില്‍ നിന്ന് ഏറ്റ് വാങ്ങി.
കെ പി സി സി പ്രസിഡണ്ടിന്റെയും , ഓ ഐ സി സി ഗ്‌ളോബല്‍ കമ്മിറ്റി പ്രസിഡണ്ടിന്റേയും കയ്യൊപ്പോടുകൂടിയ ഖത്തറിലെ ആദ്യമെമ്പര്‍ഷിപ്പ് 001 നമ്പറായി ജോണ്‍ഗില്‍ബര്‍ട്ടിന് അനുവദിച്ചത് ,
അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ജീവിതം മുതലുള്ള അഞ്ചു പതിറ്റാണ്ടായുള്ള പ്രവര്‍ത്തനങ്ങളോടുള്ള ആദരവുകൂടി സൂചിപ്പിക്കുന്നതാണെന്ന് ഷഹീന്‍ മജീദ് പറഞ്ഞു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, നേതാക്കളായ നാസ്സര്‍ കറുകപ്പാടം, സലിം ഇടശ്ശേരി, ഷംസുദ്ധീന്‍ ഇസ്മയില്‍, നൗഷാദ് ടി കെ, ബാബു കേച്ചേരി, ജോയ് പോള്‍, സാഹിര്‍, അനില്‍ കൊല്ലം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
ഓ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും ട്രഷറര്‍ ഹമീദ് നന്ദിയും പറഞ്ഞു

Related Articles

Back to top button