സ്നേഹോത്സവം 2024 ഫെബ്രവരി ഒന്നിന് ഐസിസി അശോക ഹാളില്‍
ദോഹ. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമുള്ള ഖത്തറിലെ കുടുബങ്ങളുടെ കൂട്ടായ്മയായ സ്‌നേഹതീരം ഖത്തര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കുകയാണ്.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഫെബ്രുവരി ഒന്നാം തീയതി വ്യാഴാഴ്ച്ച ദോഹയിലെ ഐസിസി ആശോക ഹാളില്‍ വെച്ച് നടക്കുന്ന ടേസ്റ്റി ടീ സ്നേഹോത്സവ് 2024 എന്ന പ്രോഗ്രാമിന്റെ പോസ്റ്റര്‍ പ്രകാശനം കഴിഞ്ഞ ദിവസം ഐഡിയല്‍ സ്‌കൂളില്‍ വെച്ച് നടന്നു.
ചടങ്ങില്‍ സ്‌നേഹതീരം പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ മുസ്തഫ എം വി, ജനറല്‍ സെക്രട്ടറിയും, പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സലിം ബിടികെ, പ്രധാന പ്രയോജകരായ ടേസ്റ്റി ടീ മാനേജിങ് ഡയറക്ടര്‍ അഷ്റഫ്, അസോസിയേറ്റ് സ്‌പോണ്‍സര്‍ മജ് ലിസ് ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് പാനൂര്‍, ഷോ ഡയറക്ടര്‍ ഫര്‍ഹാസ് മുഹമ്മദ്, വൈസ് പ്രസിഡന്റ് അലി കളത്തിങ്കല്‍, ട്രഷറര്‍ ഷെമീം പാലക്കാട്, മറ്റു ഭാരവാഹികളായ കെ. ജി. റെഷീദ്, ഷിയാസ് അന്‍വര്‍, പ്രോഗ്രാം വൈസ് ചെയര്‍മാന്‍ നൗഷാദ് മതയോത്ത്, സ്‌നേഹതീരം പ്രവര്‍ത്തകരായ
കെടികെ മുഹമ്മദ്, പി.എ തലായി, നിസാര്‍ കണ്ണൂര്‍, ജെസീല്‍, ഷാക്കിദ് അല്‍മദ, ബഷീര്‍ സി കെ, സാജിദ് ബക്കര്‍,നിസാര്‍ ചാത്തോത്ത്, റിയാസ് ബാബു, റഹീസ് വല്യാപ്പള്ളി, ബദറുദ്ധീന്‍, ബഷീര്‍ മുറിച്ചാണ്ടി, നിഖില്‍ നവാസ്, നവാസ് എംകെ, തുടങ്ങിയവര്‍ പങ്കെടുത്തു.
മികച്ച വാഗ്മിയും, മോട്ടിവേഷന്‍ സ്പീക്കറുമായ പി.എം.എ ഗഫൂര്‍ മുഖ്യ അതിഥിയായി പ്രഭാഷണം നിര്‍വഹിക്കും. അതിനു ശേഷം അരങ്ങേറുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ കേരളത്തിന്റെ തനത് കലകളായ മാര്‍ഗ്ഗം കളി, തിരുവാതിര, കളരിപ്പയറ്റ്, കോല്‍ക്കളി, ഒപ്പന, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറുമെന്നും, പ്രവേശനം പാസ് മൂലമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.