
പലസ്തീന്‍ ജനതക്കുള്ള 41 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളത്തിലെത്തി

ദോഹ: പലസ്തീന്‍ ജനതക്കുള്ള 41 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ രണ്ട് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍-അരിഷ് വിമാനത്താവളത്തിലെത്തി . ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതക്ക് ഖത്തര്‍ നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങളും സപ്ലൈകളും ഈ സഹായത്തില്‍ ഉള്‍പ്പെടുന്നു. പലസ്തീന്‍ ജനതയെ സഹായിക്കുവാന്‍ മൊത്തം 2,144 ടണ്‍ സഹായവുമായി 72 വിമാനങ്ങളാണ് ഇതുവരെ ഖത്തര്‍ അയച്ചത്.