Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തര്‍: അമീറിന് യു.എ.ഇ പ്രസിഡണ്ടിന്റെ കത്ത്

ദോഹ. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് യു.എ.ഇ പ്രസിഡണ്ടിന്റെ കത്ത്. ഫെബ്രുവരിയില്‍ ദുബൈയില്‍ നടക്കുന്ന 2024 ലെ ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ക്ഷണം ഉള്‍പ്പെടെയുള്ള രേഖാമൂലമുള്ള സന്ദേശമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനില്‍ നിന്ന് ലഭിച്ചത്.
ഖത്തറിലെ യുഎഇ അംബാസഡര്‍ ഷെയ്ഖ് സായിദ് ബിന്‍ ഖലീഫ ബിന്‍ സുല്‍ത്താന്‍ ബിന്‍ ഷഖ്ബൗത്ത് അല്‍ നഹ്യാന്‍ തിങ്കളാഴ്ച അമീരി ദിവാനിലെ ഷെയ്ഖ് അബ്ദുല്ല ബിന്‍ ജാസിം മജ്ലിസില്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സന്ദേശം കൈമാറി.

Related Articles

Back to top button