Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local NewsUncategorized

ഹൃദയരാഗങ്ങള്‍ സീസണ്‍ 7 ഇന്ന്

ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കലവറയില്ലാത്ത പ്രോത്സാഹനവും പിന്തുണയും ആര്‍ജ്ജിച്ച ഹൃദയരാഗങ്ങള്‍ സീസണ്‍ 7 ഇന്ന് വൈകുന്നേരം 7 മണിക്ക് വകറയിലെ ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
മലയാളിയുടെ മനം കവര്‍ന്ന യൂസഫലി കേച്ചേരി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, ഗ.ജയകുമാര്‍, മധു മുട്ടം, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ശ്രീമൂലനഗരം വിജയന്‍ എന്നീ ഏഴ് ഗാനരചയിതാക്കളുടെ ഗാനങ്ങള്‍ പ്രമുഖ ഗായകരായ മധു ബാലകൃഷ്ണന്‍,ഉണ്ണി മേനോന്‍,സുദീപ്കുമാര്‍ , നിഷാദ്, ചിത്ര അരുണ്‍, രാജലക്ഷ്മി,വൃന്ദ മേനോന്‍ എന്നീ ഏഴു ഗായകര്‍ അവതരിപ്പിക്കുന്നു.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.

Related Articles

Back to top button