
ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 33 കിലോ ടൊബാക്കൊ കസ്റ്റംസ് പിടികൂടി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 33 കിലോ ടൊബാക്കൊ എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടി. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരന്റെ ബാഗിലാണ് 33 കിലോയോളം ടൊബാക്കോ കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി പരിശോധനയിലാണ് ടൊബാക്കോ പിടിച്ചെടുത്തത്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് എയര്‍ കാര്‍ഗോ മൂവായിരത്തിയഞ്ഞൂറോളം ലിറിക ഗുളികകള്‍ കടത്താനുള്ള ശ്രമം തകര്‍ത്തത്. ഖത്തര്‍ കസ്റ്റംസ് പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാലും അത്യാധുനിക യന്ത്രങ്ങളാലും സമ്പന്നമാണെന്നും നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ പിടികൂടുന്നതില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണെന്നും കസ്റ്റംസ് വ്യക്തമാക്കി.
നിയമവിരുദ്ധമായ വസ്തുക്കള്‍ ഖത്തറിലേക്ക് കൊണ്ടു വരുന്നതില്‍ നിന്നും ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും പിടിക്കപ്പെട്ടാല്‍ യാതൊരുവിധ വിട്ടുവീഴ്ചയും ലഭിക്കുകയില്ലെന്നും കസ്റ്റംസ് ആവര്‍ത്തിച്ച് വ്യക്തമാക്കി.