Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

43 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് പോവുന്ന ശാഹുല്‍ ഹമീദിന് കമ്മ്യൂണിറ്റി യാത്രയയപ്പ്

ദോഹ. 43 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് പോവുന്ന ശാഹുല്‍ ഹമീദിന് കമ്മ്യൂണിറ്റി യാത്രയയപ്പ്. ഐ. സി. ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി
അംഗം സമീര്‍ അഹമ്മദിന്റെ പിതാവും ദീര്‍ഘകാല പ്രവാസിയുമായ ശാഹുല്‍ ഹമീദിനാണ് തമിഴ് കൂട്ടായ്മകളും കൂട്ടുകാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കിയത്.
1980 ല്‍ ഖത്തറില്‍ എത്തിയതു മുതല്‍ ഒരേ കമ്പനിയിലാണ് നാളിതുവരെ ജോലി നിര്‍വ്വഹിച്ചത്.

കാഞ്ചാനി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.സി.ബി.എഫ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും വിവിധ തമിഴ് കൂട്ടായ്മ പ്രതിനിധികളും പങ്കെടുത്ത് ആദരവ് നല്‍കി.

ചടങ്ങിന് സത്യരാജ്, ഹുസൈന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമീര്‍ അഹമ്മദ് നന്ദി പറഞ്ഞു.

Related Articles

Back to top button