യുണീഖ് സോകര്‍ ലീഗ് സീസണ് 3 സമാപിച്ചു
ദോഹ.ജിസിസി യിലെ ആദ്യത്തെ ഇന്ത്യന്‍ നഴ്സുമാരുടെ കൂട്ടായ്മയായ യുണീഖ് ഖത്തറിലെ ഇന്ത്യന്‍ നഴ്സുമാര്‍ക്കായി സംഘടിപ്പിച്ച സെവെന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സീസണ് 3 മിസയിദ് എം ഐ സി സ്റ്റേഡിയത്തില്‍ സമാപിച്ചു, യുണീഖ് കായിക വിഭാഗത്തിന്റെ പത്താമത്തെ ഇവന്റ് കൂടി ആയിരുന്നു ഇത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്ന് 10 ടീമുകളിലായി 120 നഴ്സുമാര്‍ പങ്കെടുത്ത വാശിയേറിയ മത്സരങ്ങളില്‍ ഖത്തര്‍ റെഡ് ക്രെസന്റ് ഹെല്‍ത്ത് സെന്ററിലെ ആല്‍ഫ എഫ് സി ജേതാക്കളും, ബി സി എഫ്സി ക്യു ര്‍ ഐ റണ്ണര്‍ അപ്പും ആയി.
പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയി നിസാര്‍ കാമശേരി, ബെസ്റ്റ് ഗോള്‍ കീപ്പറായി അസ്കറിനെയും, ടോപ് സ്കോറര്‍ അജ്മല്‍ റോഷന്, ഫെയര്‍ പ്ലേ അവാര്‍ഡ് ഫ്രണ്ട്സ് യുണൈറ്റഡ് സൗദിയും അര്‍ഹരായി.
യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ണാഭമായ സമാപന ചടങ്ങില്‍ ഐ ബി പി സി വൈസ് പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, ഖത്തര്‍ കമ്മ്യൂണിറ്റി പോലീസിങ് ഡിപ്പാര്‍ട്മെന്റ് അവയര്‍നസ് സെക്ഷന്‍ ഓഫീസര്‍ ഫസ്റ്റ് ലഫ്റ്റ്നന്റ്:ഖാലിദ് ഹുസൈന് അല്‍ ശമ്മാരി, ഖത്തര്‍ പോലീസ് സ്പോര്‍ട്സ് ഫെഡറേഷന് ഓഫീസര്‍ ലഫ്റ്റ്നന്റ്:ഖാലിദ് ഖമിസ് മുബാറക് അല്‍ ഹമദ്, മിനിസ്ട്രി ഓഫ് ഇന്റീരിയര്‍ കമ്മ്യൂണിറ്റി റീച് ഔട്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ അല്‍ ഹുദവി, കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ബഹാവുദ്ദീന്‍ ഹുദവി, ഫിന്‍ഖ്യു ട്രഷറര്‍ ഇജാസ് എന്നിവര്‍ പങ്കെടുത്തു.
ഫൈനലില്‍ മത്സരിച്ച ടീം അംഗങ്ങള്‍ക്ക് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്, ഐ സി ബി എഫ് സെക്രട്ടറി ബോബന് വര്‍ക്കി യുണീഖ് സെക്രട്ടറി ബിന്ദു ലിന്സണ്, അഡൈ്വസറി ചെയര്പേസണ് മിനി സിബി,സ്പോര്‍ട് വിംഗ് അംഗങ്ങള്‍ , യൂണിക് എംസി അംഗങ്ങളും ചേര്‍ന്ന് ആശംസകള്‍ അറിയിച്ചു.
ഇന്ത്യന്‍ നേഴ്സുമാരുടെ കുടുംബങ്ങള്‍ക്കും, കുട്ടികള്‍ക്കുമായി പ്രത്യേകം ഒരുക്കിയ മത്സരങ്ങള്‍ വേറിട്ട അനുഭവമായി.
ഇന്ത്യന്‍ നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ കായിക മികവിനായി ഇത്തരം സ്പോര്‍ട്സ് ഇവന്റുകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് യൂണിക് സ്പോര്‍ട്സ് ലീഡ് സലാഹ് പട്ടാണി അറിയിച്ചു