ഡോം ഖത്തര്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാര്‍ച്ച് ഒന്നിന്
ദോഹ. കഴിഞ്ഞ മൂന്നുവര്‍ഷത്തിലധികമായി ഖത്തറിന്റെ കലാ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ സജീവമായി നിലകൊള്ളുന്ന ഖത്തറിലെ
മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍) വാര്‍ഷിക ജനറല്‍ ബോഡി യോഗം 01/03/2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പഴയ ഐഡിയല്‍ സ്‌കൂളില്‍ വെച്ച് സംഘടിപ്പിക്കുന്നു.
2024-26 കാലയളവിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 2021-2024 പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവുമായിരിക്കും പ്രസ്തുത യോഗത്തിന്റെ മുഖ്യ അജണ്ട.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ എല്ലാ പ്രവാസികളെയും യോഗത്തിലേക്ക് ക്ഷണിക്കുന്നതായി ഡോം ഭാരവാഹികള്‍ അറിയിച്ചു.
കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ ഡോം ഖത്തറിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ മേഖലയില്‍ ഒന്നിലധികം തവണ നടത്തിയ രക്തദാന ക്യാമ്പുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി നടത്തിയ നിരവധി കലാ കായിക വിജ്ഞാന മത്സരങ്ങള്‍, ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2022 നേ പിന്തുണച്ച് കൊണ്ട് ഖത്തറിലും ഇന്ത്യയിലുമായി നടത്തിയ ഒരു വര്‍ഷം നീണ്ടു നിന്ന ഡോം ഖത്തര്‍ കിക്ക് ഓഫ് 2022 എന്ന കാമ്പയിന്‍ എന്നിവ ശ്രദ്ധേയമായിരുന്നു.
ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുക്കാന്‍ തല്‍പര്യപ്പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ഗൂഗിള്‍ ഫോംവഴിയോ
https://surveyheart.com/form/65d634b4c1c7bf32ee3b48dd
7761 6592 / 3332 4499 / 6662 0978 എന്നീ നമ്പറുകളിലോ പേര് രെജിസ്റ്റര്‍ ചെയ്യണമെന്നും ഡോം ഭാരവാഹികള്‍ അറിയിച്ചു.