Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇസ്ഗാവ സൂഖില്‍ റീജന്‍സി ഷോപ്പിംഗ് കോംപ്ലക്‌സ് തുറന്നു പ്രവര്‍ത്തനമരംഭിച്ചു

ദോഹ : ഖത്തറിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ റീജന്‍സി ഗ്രൂപ്പിന്റെ ഏട്ടാമത്തെ ഷോപ്പിംഗ് കോംപ്ലക്‌സ് ഇസ്ഗാവ സൂഖില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രൂപ്പ് ചെയര്‍മാന്‍ അലി കുവാരി ഉത്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ അമീറുദ്ധീന്‍ കുഞ്ഞഹമദ്, ഡയറക്ടര്‍മാരായ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഷുക്കൂര്‍, സി ഒ ഒ നൗഫല്‍, മാനേജര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപേഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളും പ്രമോഷനുകളും സമ്മാന പദ്ധതികളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗുണമേന്മയുള്ള ഭക്ഷണ സാധനങ്ങള്‍,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, കളിക്കൊപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ഏറ്റവും വിലക്കുറവില്‍ ഇനി മുതല്‍ റീജന്‍സി ഇസ്ഗാവ സൂഖിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്നും ലഭ്യമാകുന്നതാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Related Articles

Back to top button