സംസ്കൃതി ഖത്തര്‍ വനിതാ വേദി യൂണിറ്റ് സമ്മേളനം
ദോഹ :സംസ്കൃതി ഖത്തര്‍ വനിതാവേദി യൂണിറ്റ് സമ്മേളനം ന്യൂസലത്ത സ്കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ നടന്നു. സംസ്കൃതി ജനറല്‍ സെക്രട്ടറി എ കെ ജലില്‍ .ഉദ്ഘാടനം നിര്‍വഹിച്ചു .യൂണിറ്റ് പ്രസിഡന്റ് ഡോ:പ്രതിഭാ രതീഷ് അധ്യക്ഷ ആയിരുന്നു.വനിതാ വേദി സെക്രട്ടറി സബീന അബ്ദുള്‍ അസീസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ 29 എക്സിക്യൂട്ടീവ് അംഗങ്ങളുടെ പാനല്‍ അംഗീകരിച്ചു .
ചടങ്ങില്‍ സംസ്കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രസിഡന്റ് അഹമ്മദ് കുട്ടി , കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, സംസ്കൃതി മുന്‍ സെക്രട്ടറി വിജയകുമാര്‍ , സംസ്കൃതി ട്രഷറര്‍ ശിവാനന്ദന് , സംസ്കൃതി വൈസ് പ്രസിഡണ്ട് മനാഫ് ആറ്റുപുറം, സംസ്കൃതി സെക്രട്ടറി സാള്‍ട്ടസ് സാമുവല്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അനിത ശ്രീനാഥ് (പ്രസിഡണ്ട് )ജസിത ചിന്തുരാജ് (സെക്രട്ടറി )വൈസ് പ്രസിഡണ്ട് മാരായി സഖി ജലീല്‍ ,ജാന്‍സി റാണി ,ജോയിന്‍ സെക്രട്ടറിമാരായി സിനി അനില്‍,സൗമ്യ രഞ്ജിത്ത് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു . ജസിതചിന്തു രാജ് സ്വാഗതവും സുനീതി സുനില്‍ നന്ദിയും പറഞ്ഞു.