ഡോം ഖത്തര്‍ ഉസ്മാന്‍ കല്ലന്‍ പ്രസിഡണ്ട് , മൂസ താനൂര്‍ ജനറല്‍സെക്രട്ടറി, രതീഷ് കക്കോവ് ട്രഷറര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ പൊതു കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) 2024 – 2026 വര്‍ഷത്തേക്കുള്ള പ്രസിഡണ്ടായി ഉസ്മാന്‍ കല്ലനും ജനറല്‍സെക്രട്ടറിയായി മൂസ താനൂരും ട്രഷററായി രതീഷ് കക്കോവും തെരഞ്ഞെടുക്കപ്പെട്ടു.
പഴയ ഐഡിയല്‍ സ്‌കൂള്‍ ഹാളില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
അബ്ദുള്‍ അസീസ് ചെവിടിക്കുന്നന്‍ തെന്നല, അബ്ദുള്‍ റഷീദ് വെട്ടം, സിദ്ധീഖ് വാഴക്കാട്, ഡോക്ടര്‍ ഷഫീഖ് താപ്പി മമ്പാട്,നബ്ഷ മുജീബ് എടയൂര്‍, ജഹ്ഫര്‍ ഖാന്‍ താനൂര്‍,അമീന്‍ അന്നാര എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സൗമ്യ പ്രദീപ് വട്ടംകുളം, നിയാസ് കൈപ്പേങ്ങല്‍ പുളിക്കല്‍, സുരേഷ് ബാബു തേഞ്ഞിപ്പാലം, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, സിദ്ധീഖ് പെരുമ്പടപ്പ്, അബി ചുങ്കത്തറ എന്നിവരെ സെക്രട്ടറിമാരായും തെരെഞ്ഞെടുത്തു.
വനിതാ വേദി ചെയര്‍പേഴ്‌സണ്‍ പ്രീതി ശ്രീധരന്‍ , ജനറല്‍ കണ്‍വീനര്‍ ഷംല ജാഫര്‍ , ഫിനാന്‍സ് കോര്‍ഡിനേറ്റര്‍ റസിയ ഉസ്മാന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ജുനൈബ സൂരജ് കല്‍പകഞ്ചേരി , റൂഫ്സ ഷമീര്‍ തിരുരങ്ങാടി , മൈമൂന സൈന്‍ തങ്ങള്‍ എടരിക്കോട് എന്നിവരെയും സെക്രട്ടറിമാരായി മുഹ്‌സിന സമീല്‍ ആനക്കയം, വൃന്ദ കെ നായര്‍ വാഴയൂര്‍ , റിന്‍ഷ മുഹമ്മദ് മാറാക്കര എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
അച്ചു ഉള്ളാട്ടില്‍ കൂട്ടായ്മയുടെ ചീഫ് പാട്രണും, മഷ്ഹൂദ് വി.സി ചീഫ് അഡൈ്വസറും കൂടാതെ ഉപദേശക സമിതി അംഗങ്ങളായി അബൂബക്കര്‍ മാടപ്പാട്ട് സഫാരി, ഡോ. വി. വി ഹംസ അല്‍ സുവൈദ് , അബ്ദുള്‍ കരീം ടീ ടൈം, ഡോ.മുഹമ്മദുണ്ണി ഒളകര, എ.പി ആസാദ് സീ ഷോര്‍, ഡോക്ടര്‍ സമീര്‍ മൂപ്പന്‍, ഡോ. അമാനുല്ല വടക്കാങ്ങര, അഷ്‌റഫ് പി.ടി, ബാലന്‍ മാണഞ്ചേരി , എംടി നിലമ്പൂര്‍, ജലീല്‍ കാവില്‍, രാജേഷ് മേനോന്‍, ചേലാട്ട് അബ്ദുള്‍ ഖാദര്‍ ചെറിയമുണ്ടം, ഉണ്ണി മോയിന്‍ കീഴുപറമ്പ് എന്നിവരെയും തെരെഞ്ഞെടുത്തു. ഇരുപത് അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളേയും യോഗത്തില്‍ തെരെഞ്ഞെടുത്തു.
സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാനായി നിസാര്‍ താനൂര്‍ കണ്‍വീനറായി അനീഷ് പി കെ , ആര്‍ട്‌സ് വിംഗ് ചെയര്‍മാനായി സുരേഷ് ബാബു പണിക്കര്‍ കണ്‍വീനറായി അബി ചുങ്കത്തറ, മെഡിക്കല്‍ വിംഗ് ചെയര്‍മാനായി ഡോക്ടര്‍ ഷഫീഖ് താപ്പി ,കണ്‍വീനറായി സലീന കൂളത്ത്,മീഡിയ വിംഗ് ചെയര്‍മാനായി ഇര്‍ഫാന്‍ ഖാലിദ്, കണ്‍വീനറായി നൗഫല്‍ കട്ടുപ്പാറ, സ്റ്റുഡന്‍സ് വിംഗ് ചെയര്‍ പേഴ്‌സണ്‍ ആയി റിന്‍ഷ രണ്ടത്താണി, കണ്‍വീനറായി ലിന്‍ഷ കോട്ടക്കല്‍ എന്നിവരേയും തെരെഞ്ഞെടുത്തു.
ശ്രീധരന്‍ കോട്ടക്കല്‍, ത്വയ്യിബ് പെരിന്തല്‍മണ്ണ, രഞ്ജിത്ത് വണ്ടൂര്‍,ബഷീര്‍ കുനിയില്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
യോഗത്തില്‍ പ്രസിഡന്റ് മഷ്ഹൂദ് തിരുത്തിയാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.വി ഹംസ എടപ്പാള്‍ സ്വാഗതവും കേശവ് ദാസ് നിലമ്പൂര്‍ നന്ദിയും പറഞ്ഞു. രതീഷ് കക്കോവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.