ഫുഡ് ടെക് പ്രൊഫഷണല്‍ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു
ദോഹ:ഖത്തറിലെ ഫുഡ് സേഫ്റ്റി മേഖലയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഖത്തര്‍ ഫുഡ്ടെകിന്റെ ജനറല്‍ ബോഡിയും ഇഫ്താര്‍ സംഗമവും നടന്നു. എയര്‍പോര്‍ട്ട് സ്ട്രീറ്റിലുള്ള എം.ആര്.എ ഹാളില്‍ വെച്ച് സംഘടിപിച്ച പരിപാടിയില്‍ രാജ്യത്തെ വിവിധ ഭക്ഷ്യനിര്‍മാണ വിതരണ കമ്പനികളിലെ നൂറിയധികം പ്രൊഫഷണലുകള്‍ പങ്കെടുത്തു.സാങ്കേതിക രംഗത്തെ വളര്‍ച്ചയുടെ സാധ്യതകളെ ഭക്ഷ്യസുരക്ഷ മേഖലയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ മേഖലയിലെ കാതലായ മാറ്റങ്ങള്‍ക്ക് അത് കാരണമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു. മേഖലയില്‍ പുതുതായി ജോലി തേടി വരുന്ന ആളുകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും, വ്യക്തിപരമായും,തൊഴില്‍ പരമായും ഉള്ള വളര്‍ച്ചയ്ക്കും ഉതകുന്ന തരത്തിലുള്ള പരിപാടികളുമായി വരും വര്‍ഷങ്ങളില്‍ മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ അറിയിച്ചു.
മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷമീര്‍ റിയാസ് ഖാന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് ഷഫീഖ് നന്ദി പറഞ്ഞു.