
Local News
ഇന്ന് വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല നിരീക്ഷിക്കാന്‍ മന്ത്രാലയം ആഹ്വാനം
ദോഹ: 1445 റമദാന്‍ 29-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം ശവ്വാല്‍ മാസത്തിലെ ചന്ദ്രക്കല നിരീക്ഷിക്കാന്‍ രാജ്യത്തെ എല്ലാ മുസ്ി ലീങ്ങളോടും അഭ്യര്‍ത്ഥിച്ച് ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയത്തിലെ ക്രസന്റ് കാഴ്ച കമ്മിറ്റി പ്രസ്താവനയിറക്കി. ‘ചന്ദ്രനെ നിരീക്ഷിക്കുന്നവര്‍ അവരുടെ സാക്ഷ്യം നല്‍കാന്‍ ദഫ്‌ന ഏരിയയിലെ ഔഖാഫ്, ഇസ് ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യണം. മഗ്രിബ് നമസ്‌കാരത്തിന് ശേഷം ഉടന്‍ തന്നെ കമ്മിറ്റി യോഗം ചേരും.’ മന്ത്രാലയം വ്യക്തമാക്കി.