Local News

യൗമുല്‍ ഈദ് പെരുന്നാള്‍ വീഡിയോ സോംഗ് റിലീസ് ആയി

ദോഹ. ഖത്തറിലെ പ്രവാസി മലയാളി സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കുന്ന ‘യൗമുല്‍ ഈദ്’ മ്യൂസിക് ആല്‍ബം സോംഗ് കിസ്മത്ത് വിഷന്‍ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയി.ദൃശ്യ വിസ്മയം കൊണ്ടും ഗാനലാപന ശൈലികൊണ്ടും വ്യത്യസ്തമായ ആല്‍ബമാണിത്.

https://youtu.be/GRquHq6Jucs?si=3wUFsVBGWNX9QBR9

സവാദ് മലപ്പുറം രചനയും സംഗീതവും നല്‍കി റിയാസ് യാസ് സംവിധാനം ചെയ്യുന്ന ഈ പെരുന്നാള്‍ സോംഗ് ഖ്യൂ സിംഗേര്‍സ് മ്യൂസിക് ബാന്‍ഡ് ആണ് ജനങ്ങളിലേക് എത്തിക്കുന്നത്. പര്‍പിള്‍ ഐലാന്റില്‍ വെച്ച് ചിത്രീകരിച്ച ദൃശ്യാവിഷ്‌കാരത്താല്‍ ശ്രദ്ധേയമായ ഈ ആല്‍ബത്തില്‍ ദോഹയിലെ നിരവധി വേദികളില്‍ മികവ് തെളിയിച്ച പ്രവാസി ഗായകരായ ഷമീര്‍ അലി, സവാദ്, ഷഫീഖ്, അജ്മല്‍ എന്നിവരാണ് ആലപിച്ചിട്ടുള്ളത്

Related Articles

Back to top button
error: Content is protected !!