Breaking News
ഇന്ന് റമദാന്‍ 30, പുണ്യമാസത്തോട് വിട ചൊല്ലാനൊരുങ്ങി വിശ്വാസികള്‍
ദോഹ. ഇന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി പുണ്യമാസത്തോട് വിട ചൊല്ലാനൊരുങ്ങുകയാണ് വിശ്വാസികള്‍. മിക്ക പള്ളികളിലും കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ തറാവീഹ് നമസ്‌കാരത്തിലും ഖിയാമു ല്ലൈലിലുമായി ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കിയിരുന്നു. നോമ്പും ദാനധര്‍മങ്ങളും ഖുര്‍ആന്‍ പാരായണവും മറ്റു പുണ്യകര്‍മങ്ങളുമൊക്കെ സ്വീകരിക്കണമേ എന്ന പ്രാര്‍ഥനയോടെയാണ് വിശ്വാസി സമൂഹം റമദാന്‍ മാസത്തെ യാത്രയാക്കുന്നത്.