Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2024 ലെ ഒന്നാം പാദത്തില്‍ ശ്രദ്ധേയമായ വരുമാന വളര്‍ച്ച കൈവരിച്ച് ബലദ് ന

ദോഹ: ഖത്തറിലെ ഏറ്റവും വലിയ പ്രാദേശിക ഉടമസ്ഥതയിലുള്ള ഭക്ഷ്യ-പാല്‍ ഉല്‍പ്പാദകരായ ബലദ് ന 2024 മാര്‍ച്ച് 31 ന് അവസാനിച്ച മൂന്ന് മാസ കാലയളവില്‍ 23 ശതമാനം വരുമാന വളര്‍ച്ചയും 141 ശതമാനം അറ്റാദായ വളര്‍ച്ചയും കൈവരിച്ചതായി കമ്പനി ബുധനാഴ്ച അറിയിച്ചു. 2024 ലെ ഒന്നാം പാദത്തില്‍ കമ്പനിയുടെ വരുമാനം 313 മില്യണ്‍ റിയാലായി ഉയര്‍ന്നു. 2023 ലെ ഒന്നാം പാദത്തില്‍ ഇത് 254 മില്യണ്‍ റിയാലായിരുന്നു.

2024 ആദ്യ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 48 മില്യണ്‍ റിയാലായി ഉയര്‍ന്നു. 2023 ലെ ഒന്നാം പാദത്തില്‍ ഇത് 20 മില്യണ്‍ റിയാലായിരുന്നു. ലാഭത്തില്‍ 141 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം നേടിയത്.

Related Articles

Back to top button