Local News
ഇസ്തിസ്മാര്‍ ഹോള്‍ഡിംഗിന്റെ ലാഭ വിഹിതത്തില്‍ വര്‍ദ്ധന
ദോഹ. പ്രമുഖ ഖത്തരീ നിക്ഷേപക സംരംഭമായ ഇസ്തിസ്മാര്‍ ഹോള്‍ഡിംഗിന്റെ ലാഭ വിഹിതത്തില്‍ വര്‍ദ്ധന. 2024 മാര്‍ച്ച് 31-ന് അവസാനിച്ച കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ അനുസരിച്ച് മൊത്തം വരുമാനം 796.6 ദശലക്ഷം റിയാലായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.9% വര്‍ധനയാണ്. ഓഹരി ഉടമകള്‍ക്കുള്ള അറ്റാദായത്തില്‍ 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.4% വര്‍ദ്ധനവുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.