Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

2024 ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ റിക്കോര്‍ഡ് യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. 2024 ആദ്യ പാദത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ റിക്കോര്‍ഡ് യാത്രക്കാരെന്ന് റിപ്പോര്‍ട്ട്. മൊത്തം 13,171,540 യാത്രക്കാരാണ് ഈ കാലയളവില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയത്. ജനുവരിയില്‍ 4,533,212 യാത്രക്കാരും ഫെബ്രുവരിയില്‍ 4,368,710 യാത്രക്കാരും മാര്‍ച്ചില്‍ 4,269,618 യാത്രക്കാരും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എയര്‍ക്രാഫ്റ്റ് ചലനങ്ങളിലും വന്‍ വര്‍ധനയുണ്ടായി. മൊത്തം 69,959 വിമാന ചലനങ്ങളും ഈ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ 23,996, ഫെബ്രുവരിയില്‍ 22,736, മാര്‍ച്ചില്‍ 23,227 എന്നിങ്ങനെയായിരുന്നു എയര്‍ക്രാഫ്റ്റ് ചലനങ്ങളുടെ റിപ്പോര്‍ട്ട്.

Related Articles

Back to top button