ദോഹ മദ്‌റസ കെ. ജി ക്ലാസ്സുകള്‍ മെയ് 4 ന് ആരംഭിക്കും
ദോഹ: അബൂഹമൂറില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹയിലെ 2024 – 25 അധ്യയന വര്‍ഷത്തെ കെ.ജി ക്ലാസുകള്‍ മെയ് 4 – ന് ആരംഭിക്കും . ഖുര്‍ആന്‍ പാരായണം – മന:പാഠം, അറബിക് , മലയാളം ഭാഷകളില്‍ പ്രാഥമിക പഠനം, നിത്യജീവിതത്തിലെ പ്രാര്‍ഥനകളിലും ഇസ്ലാമിക ശീലങ്ങളിലും ലളിതവും പ്രായോഗികവുമായ പരിശീലനം, മെന്ററിംഗിലൂടെ സ്വഭാവ രൂപീകരണം, ശിശു സൗഹൃദ പഠനാന്തരീക്ഷം, പരിശീലനം സിദ്ധിച്ച അധ്യാപകരുടെയും മെന്റേഴ്‌സിന്റെയും സേവനം തുടങ്ങിയവ കെ. ജി ക്ലാസ്സുകളുടെ സവിശേഷതകളാണ്. എല്ലാ ശനിയാഴ്ചകളിലുമായാണ് കെ. ജി ക്ലാസ്സുകള്‍ നടക്കുന്നത്. മൂന്നര മുതല്‍ 5 വരെയാണ് പ്രവേശനത്തിനുള്ള പ്രായപരിധി. വ്യാഴം, ശനി ദിവസങ്ങളിലെ മദ്‌റസ പ്രവൃത്തി സമയത്ത് ഓഫീസിലെത്തി പ്രവേശന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്. അഡ്മിഷന്‍ സംബന്ധമായ വിശദവിവരങ്ങള്‍ക്ക് 55099389, 55839378 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ഒന്ന് മുതല്‍ 10 വരെ ക്ലാസ്സുകളിലേക്കുള്ള പ്രവേശനവും തുടരുന്നതായി മദ്‌റസ പ്രിന്‍സിപ്പല്‍ അറിയിച്ചു.