Breaking News
ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കും
ദോഹ: ഈ വര്‍ഷാവസാനത്തോടെ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ (‘ജി സി സി ഗ്രാന്‍ഡ് ടൂര്‍സ്’ വിസ) സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്.
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മുപ്പത്തൊന്നാമത് അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് ഇത് സംബന്ധിച്ച പ്രതീക്ഷകളും പ്രത്യാശകളും പങ്കുവെച്ചതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഒരു ടൂറിസ്റ്റ് വിലയില്‍ സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ജിസിസി ഏകീകൃത ടൂറ്ിസ്റ്റ് വിസയ്ക്ക് കഴിഞ്ഞ വര്‍ഷം നടന്ന ജിസിസി കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.