ഹുസൈന്‍ കടന്നമണ്ണയുടെ ‘ഖുര്‍ആന്‍ ഉള്‍സാരം’ നാട്ടില്‍ പ്രകാശനം ചെയ്തു
ദോഹ: ഖത്തറിലെ ഗ്രന്ഥകാരനും വിവര്‍ത്തകനും ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ഹുസൈന്‍ കടന്നമണ്ണ തയ്യാറാക്കിയ ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാന ഗ്രന്ഥം ‘ഖുര്‍ആന്‍ ഉള്‍സാരം – അമ്മ ജുസ്ഇ’ന്റെ പ്രകാശനം അല്‍ജാമിഅ അല്‍ഇസ്ലാമിയ്യ റെക്ടര്‍ ഡോ. അബ്ദുസ്സലാം അഹ്‌മദ് അധ്യാപകനും മനശ്ശാസ്ത്ര വിദഗ്ധനുമായ പ്രൊഫ. ഡോ. മുഹമ്മദ് ഹസന് നല്‍കി പ്രകാശനം ചെയ്തു. കടന്നമണ്ണ ഹനീന്‍ ഹബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
മുസ്ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്തു. ‘കടമ ഖത്തര്‍’ സ്ഥാപകാംഗം അലവിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. വി.എം. സാഫിര്‍ ഗ്രന്ഥം പരിചയപ്പെടുത്തി. ഡോ. അബ്ദുസ്സലാം അഹ്‌മദ്, പ്രൊഫ. ഡോ. മുഹമ്മദ് ഹസന്‍, കടന്നമണ്ണ ജുമാമസ്ജിദ് ഖതീബ് പി. കോമു മൗലവി, മുന്‍ പാളയം ഇമാം മൗലവി ജമാലുദ്ദീന്‍ മങ്കട, മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷ്‌ക്കര്‍ അലി, എഴുത്തുകാരന്‍ എം.എസ്.എ റസാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
ഹുസൈന്‍ കടന്നമണ്ണ സ്വാഗവും മുന്‍ സെക്രട്ടറി നജീബ് സി.പി. നന്ദിയും പറഞ്ഞു.