വിമാനത്താവളത്തില്‍ യാത്ര നിഷേധിച്ച വിമാനക്കമ്പനി ഖത്തര്‍ പ്രവാസി സംരംഭകന് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ദോഹ:കൊച്ചിയില്‍ നിന്ന് ദോഹയിലേക്കുള്ള യാത്ര നിഷേധിച്ചതിനെ തുടര്‍ന്ന്, തൃത്താല സ്വദേശിയും ഖത്തറിലെ പ്രവാസി സംരംഭകനുമായ പൗരത്തൊടിയില്‍ മൊയ്തീന്‍കുട്ടിക്ക് ഇന്‍ഡിഗോ വിമാനക്കമ്പനി.65000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ് നല്‍കി.
2022-ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ദോഹയിലേക്ക് കുടുംബസമേതമുള്ള യാത്രയാണ് സാങ്കേതികതടസ്സമുന്നയിച്ച് യാത്ര തടഞ്ഞത്.
ടിക്കറ്റെടുത്തപ്പോള്‍ ജനുവരി 13 ന് പകരം ഏപ്രില്‍ 13 എന്ന് കമ്പ്യൂട്ടറില്‍ തെറ്റായി രേഖപ്പെടുത്തിയെന്നറിയുന്നത് എയര്‍പോര്‍ട്ടിലെത്തിയാണ്. അബദ്ധം മനസ്സിലാക്കിയ ഉടന്‍ ടിക്കറ്റ് ഡല്‍ഹി വഴിയാക്കി മാറ്റിയെടുത്തു എന്നാല്‍ ക്വാറന്റെ യ്‌നായി ഹോട്ടല്‍ ബുക്ക് ചെയ്തതിലെ സാങ്കേതികത്വം പറഞ്ഞ് യാത്ര മുടക്കുകയായിരുന്നുവെന്നാണ് മൊയ്തീന്‍ കുട്ടി പരാതി ഉന്നയിച്ചിരുന്നത്.
അത്യാവശ്യമായിരുന്നതിനാല്‍ അതേ ദിവസത്തിലും സമയത്തിലും എയര്‍ ഇന്ത്യയുടെ പുതിയ ടിക്കറ്റെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ യാത്ര ചെയ്ത് ദോഹയിലെത്തി.
നേരത്തെ ബുക്ക് ചെയ്ത അതേ ഹോട്ടല്‍ ബുക്കിംഗ് ആണ് എയര്‍ ഇന്ത്യ പരിഗണിച്ചത് . ഇതേക്കുറിച്ച് ദോഹയിലെ ഇന്‍ഡിഗോ ഓഫീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഈ ഹോട്ടല്‍ ബുക്കിങ്ങില്‍ ഇന്ത്യഗോയില്‍ യാത്ര ചെയ്യുന്നതിന് യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നാണ് അവര്‍ അറിയിച്ചത്. തുടര്‍ന്നാണ് ഇന്‍ഡിഗോ കസ്റ്റമര്‍ കെയറിലേക്കും കൊച്ചിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി മൊയ്തീന്‍കുട്ടി പരാതി സര്‍പ്പിച്ചിരുന്നു .പക്ഷെ അതിനു പരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജില്ലാ ഉപഭോകൃത് കോടതിയെ സമീപിച്ചതു .
രണ്ടു വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടത്തില്‍ 65000 രൂപ കമ്പനി നഷ്ടപരിഹാരം നല്‍കുന്നതിനാണ് ഉത്തരവ് വന്നിട്ടുള്ളത്. വിമാനടിക്കറ്റ് തുക മാത്രമാണ് നഷ്ട സംഖ്യയായി ലഭിച്ചിട്ടുള്ളത് എന്നാല്‍ തനിക്കും കുടുംബത്തിനും ഉണ്ടായ പ്രയാസങ്ങള്‍ക്കും മറ്റുമായി പത്ത് ലക്ഷം ആവശ്യപ്പെട്ട് സ്റ്റേറ്റ് ഉപഭോകൃത ഫോറത്തില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും,
എല്ലാ പ്രവാസികള്‍ക്കും വേണ്ടിയാണ് താന്‍ രണ്ടു വര്‍ഷമായി പോരാട്ടം നടത്തിയതന്നും പി.ടി . മൊയ്തീന്‍കുട്ടി പറഞ്ഞു.അഡ്വക്കറ്റു ധനഞ്ജന്‍ പരാതിക്കാരന് വേണ്ടി ഹാജരായി.