Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പാലക്കാട് നാട്ടരങ്ങിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി

ദോഹ. പാലക്കാട് നാട്ടരങ്ങിന്റെ ഇരുപത്തഞ്ചാം വാര്‍ഷികാഘോഷം ശ്രദ്ധേയമായി . വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഐസിസി അശോക ഹാളില്‍ നടത്തിയ ഈവ് 2024 എന്ന പരിപാടി സംഘാടകമികവിലും ജനപങ്കാളിത്തത്തിലും ഗംഭീരമായി.

ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന്‍ , ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ,ഐ സി എസ് പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യത്താല്‍ ധന്യമായിരുന്നു ചടങ്ങ് .
പി എന്‍ ഖ്യൂ പ്രസിഡന്റ് രജിത്ത് മേനോന്‍, സെക്രട്ടറി ഷമീം , ട്രഷറര്‍ ചന്ദ്രശേഖരന്‍ ,മറ്റ് എക്‌സ് കോം മെമ്പേര്‍മാര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

പി എന്‍ ക്യു അംഗങ്ങളുടെ കലാവിരുന്നും കൂടെ അതിഥിയായി റിയാസ് കരിയാടിന്റെ മനോഹരമായ ഗാനങ്ങളും കൊണ്ട് വാര്‍ഷികാഘോഷം സവിശേഷമായി. സെക്രട്ടറി ഷമീം സ്വാഗതവും മുരളി മഞ്ഞളൂര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button