
ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ച് എംബസിയുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എംബസി തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ സമൂഹങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
എംബസിയുടെ പേര് ഉപയോഗിച്ചുള്ള വ്യാജ സന്ദേശവും പത്രക്കുറിപ്പും ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എംബസി അത്തരം സന്ദേശങ്ങളോ പത്രക്കുറിപ്പോ നല്‍കിയിട്ടില്ലെന്നും എംബസി വ്യക്തമാക്കി.