Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ചവരെ പെരുന്നാള്‍ അവധി


അമാനുല്ല വടക്കാങ്ങര

ദോഹ:2024 ജൂണ്‍ 16 ന് രാജ്യം ആഘോഷിക്കുന്ന ഈദ് അല്‍ അദ്ഹയോടനുബന്ധിച്ച് ഖത്തറില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ചവരെ പെരുന്നാള്‍ അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അവധി പ്രഖ്യാപിച്ചു. ജീവനക്കാര്‍ അവധി കഴിഞ്ഞ് 2024 ജൂണ്‍ 23 ഞായറാഴ്ച ജോലി പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി എന്നിവയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും അവധി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപിക്കുമെന്നും അമീരി ദിവാന്‍ വിജ്ഞാപനം വ്യക്തമാക്കി.

Related Articles

Back to top button