Local News

കുവാഖ് കള്‍ച്ചറല്‍ കമ്മിറ്റി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു

ദോഹ: കുവാഖ് കള്‍ച്ചറല്‍ കമ്മിറ്റിയുടെ 2024 – 2025 വര്‍ഷത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ കോഫി ഹൗസ് ഹാളില്‍ നടന്ന ചടങ്ങില്‍ കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ഗാനങ്ങളുടെ പിറവിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുടര്‍ന്ന് നടന്ന സംവാദത്തില്‍ സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മറുപടി നല്‍കി.


വരും നാളുകളില്‍ കുവാഖിന്റെ നേതൃത്വത്തില്‍ നടക്കാനിരിക്കുന്ന കലാപരിപാടികളുടെ മാര്‍ഗ്ഗരേഖ കള്‍ച്ചറല്‍ സെക്രട്ടറി തേജസ് നാരായണന്‍ അവതരിപ്പിച്ചു. പ്രശസ്ത ഗായകരായ ശിവപ്രിയ, റിലോവ് എന്നിവര്‍ ഗാനങ്ങളാലപിച്ചു.
കുവാക് കൊച്ചു കലാകാരി കുമാരി ഇഷാനി വയലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ ഗാനങ്ങള്‍ കീബോര്‍ഡില്‍ ആലപിച്ച് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി.ചടങ്ങിന് ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്വാഗതവും സെക്രട്ടറി സൂരജ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!