Breaking News
വിമാനത്തിനുള്ളിലെ വൈ-ഫൈ കണക്റ്റിവിറ്റിയിലും ഖത്തര്‍ എയര്‍വേയ്സ് മുന്നില്‍

ദോഹ: സ്റ്റാര്‍ലിങ്കിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഓണ്‍-ബോര്‍ഡ് വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ആഗോള എയര്‍ലൈനായ ഖത്തര്‍ എയര്‍വേയ്സ്, വിമാനത്തിനുള്ളില്‍ വൈ-ഫൈ കണക്റ്റിവിറ്റി ഉപയോഗിച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എയര്‍ലൈനെന്ന് റിപ്പോര്‍ട്ട്.
ഊക്ലയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 120.6Mbps ശരാശരി ഡൗണ്‍ലോഡ് വേഗതയുള്ള ഖത്തര്‍ എയര്‍വേയ്സിന്റെ മികച്ച ഇന്‍-ഫ്‌ലൈറ്റ് വൈ-ഫൈ വേഗത എടുത്തുകാണിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്സിന്റെ എക്സ് പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ പ്രസ്താവിച്ചു.

