Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐസിഎഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു

ദോഹ. മഹാനായ ഇബ്രാഹിം നബിയുടെ ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ സ്മരണകള്‍ കൊണ്ട് സമ്പന്നമായ ഈദ് ദിനത്തില്‍ ഐസിഎഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഈദ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പറും എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഡോ: അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി.

നിരവധി പരീക്ഷണങ്ങളുടെ വേലിയേറ്റം ഉണ്ടായിട്ടും ഏക ഇലാഹീ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും ആദര്‍ശ വിജയം നേടുകയും ചെയ്തത് ഇബ്രാഹിം നബിയുടെ ജീവിതത്തില്‍ നിന്ന് നമുക്കുള്ള പാഠമാണന്ന് അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന പ്രബോധന ശൈലിയായിരുന്നു ഇബ്‌റാഹീം നബിയുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ശ്രവണ സുന്ദരമായ ആലാപനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഇശല്‍ വിരുന്ന് സദസ്സിനെ ഹൃദ്യമാക്കി അബുഹമൂര്‍ ഐസിസിയില്‍ വെച്ച് നടന്ന പരിപാടിയില്‍ ഒ ഐ . സി. സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐസിഎഫ് നാഷണല്‍ പ്രസിഡണ്ട് അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ അദ്ധ്യക്ഷത വഹിച്ചു.ബാദുശ സഖാഫി, അബ്ദുല്‍ കരീം ഹാജി മേന്മുണ്ട , ഉ ബൈദ് വയനാട്, അഹ്‌മദ് കെ മാണിയൂര്‍, അബ്ദുല്‍ അസീസ് സഖാഫി, ഉമര്‍ കുണ്ടു തോട് പ്രസംഗിച്ചു

Related Articles

Back to top button